ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപെട്ട ഏഴുപേരെയാണ് ഖത്തർ വിട്ടയച്ചത്. ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ചാരവൃത്തി ആരോപിച്ച് ഇവരെ തടവിലാക്കിയത്. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ രാഗേഷ് ഗോപകുമാര്‍ തുടങ്ങിയവർക്കാണ് മോചനം.

ALSO READ: അഞ്ചാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള മൂന്നാം ദിവസത്തിലേക്ക്

അതേസമയം അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർ ആണ് ഖത്തർ വധശിക്ഷ വിധിച്ചിരുന്നത്. ചാരപ്രവര്‍ത്തി ആരോപിച്ചായിരുന്നു ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്.2022 ഓഗസ്റ്റിലാണ് ഇവർ പിടിയിലാകുന്നത്. 2023 നവംബര്‍ 9 നു ഇവരുടെ അപ്പീല്‍ സ്വീകരിച്ച് തടവുശിക്ഷയായി ഇളവ് നൽകിയിരുന്നു.

ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്നത് കമ്പനിയാണ് അൽദഹ്റ. കൂടാതെ നാവിക സേനക്ക് വേണ്ടി ഉപകരണങ്ങളും നൽകുന്നത് ഇവർ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News