ഗാസ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഖത്തർ

qatar-denies-gaza-ceasefire-talks

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഖത്തർ പൂർണമായും പിന്മാറിയതായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ സാധ്യമാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ 10 ദിവസം മുൻപ് നടന്ന ചർച്ചയിൽ ഇരു കക്ഷികളും കരാറിൽ എത്തിയില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവയ്ക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചകൾ തുടരുമെന്നും മന്ത്രാലയ വക്താവ് ഡോ. മാജി​ദ് ബിൻ മുഹമ്മദ് അൽ അൻ‍സാരി വ്യക്തമാക്കി.

ALSO READ; ‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നവരാണ് രാജ്യം ഭരിക്കുന്നത്’: മുഖ്യമന്ത്രി

മധ്യസ്ഥ ശ്രമങ്ങളിൽ നിന്നു ഖത്തർ പിൻവാങ്ങുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഖത്തർ വാർത്തകളെ നിഷേധിച്ച് രംഗത്തെത്തിയത്. ഗാസയിലെ സാഹചര്യം അനുദിനം മോശമായിക്കൊണ്ടിരിക്കുന്നതിനാൽ മാനുഷിക പരിഗണനയിലൂന്നി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യഥാര്‍ത്ഥ പ്രതിബദ്ധത തെളിയിക്കപ്പെട്ടാല്‍ ഖത്തര്‍ തങ്ങളുടെ പങ്കാളികളുമായി മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News