മയക്കുമരുന്നിനെതിരെ നടപടി കടുപ്പിച്ച് ഖത്തര്‍

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നടപടി കടുപ്പിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ മെട്രാഷ് 2 ആപ്ലിക്കേഷനില്‍ സൗകര്യമേര്‍പ്പെടുത്തി. മയക്കുമരുന്ന് സംഘങ്ങളെ പിന്തുടര്‍ന്നു പിടികൂടുന്ന ദൃശ്യങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

also read- ആശുപത്രിയില്‍ പോവാതെ വീട്ടില്‍ പ്രസവിച്ചു; അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ഈ ഉദ്യമത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടി പങ്കാളികളാകാനുള്ള അവസരമാണ് മെട്രാഷ് ആപ്ലിക്കേഷന്‍ വഴി ഒരുക്കിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, സൂക്ഷിക്കല്‍, ഇതുമായി ബന്ധപ്പെടുന്ന വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മെട്രാഷിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഒപ്ഷനില്‍ പങ്കുവെയ്ക്കാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരുടെ പേരും വിലാസവുമൊന്നും വെളിപ്പെടുത്തേണ്ടതില്ല. കര, വ്യോമ, നാവിക അതിര്‍ത്തികളില്‍ കര്‍ശന പരിധോനയ്‌ക്കൊപ്പം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് മയക്കുമരുന്ന് വേട്ട സജീവമാണ്.

also read- പറന്നിറങ്ങും മുൻപ് ചന്ദ്രയാൻ 3 പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News