പാക് ഗായകന്‍ ശിഷ്യനെ ചെരുപ്പൂരി അടിച്ചു, വീഡിയോ വൈറല്‍; ഒടുവില്‍ വിശദീകരണം

മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ചുനിര്‍ത്തിയും സ്വന്തം ശിഷ്യനെ തല്ലുന്ന പ്രശസ്ത പാക് ഖവാലി ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ പുറത്ത്. കുപ്പി എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. തനിക്കറിയില്ലെന്ന് ശിഷ്യന്‍ പറഞ്ഞെങ്കിലും അലി ഖാന്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ചെരുപ്പൂരി ഇയാളെ ഖാന്‍ തല്ലുന്ന വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. മര്‍ദനമേറ്റയാള്‍ നിസ്സഹായനായി നിലത്തിരുന്നുപോയി. ഇതിനിടെയില്‍ മറ്റുചിലര്‍ ഖാനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ALSO READ:  ഗവര്‍ണറുടെ ധിക്കാരം പരസ്യമായ വെല്ലുവിളി: ഐ.എന്‍.എല്‍

ഖാനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ഇത് ഉസ്താദും ശിഷ്യനും തമ്മിലെ വ്യക്തിപരമായ കാര്യമാണെന്നും മര്‍ദനമേറ്റയാള്‍ തനിക്ക് മകനെ പോലെയാണെന്നുമാണ് ഖാന്റെ ന്യായീകരണം. ഇത് തെളിയിക്കാന്‍ ശിഷ്യനെയും അയാളുടെ പിതാവിനെയും വിശദീകരണ വീഡിയോയില്‍ ഖാന്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഉസ്താദും ശിഷ്യനും തമ്മിലുള്ള പ്രശ്‌നമാണ്. അവന്‍ എനിക്ക് മകനെ പോലെയാണ്. ശിഷ്യന്‍ നല്ലത് ചെയ്താല്‍ അവനെ സ്‌നേഹിക്കും. തെറ്റ് ചെയ്താല്‍ ശിക്ഷിക്കും എന്നാണ് വീഡിയോയില്‍ ഖാന്‍ പറയുന്നത്. സംഭവത്തിന് ശേഷം താന്‍ ശിഷ്യനോട് മാപ്പ് പറഞ്ഞതായും റാഹത് ഫത്തേ അലി ഖാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ALSO READ:  വരുമാനം ഇല്ലെന്നത് പരിഗണിക്കില്ല, ജീവനാംശം കൊടുത്തേ തീരു, അലഹബാദ് കോടതിയുടെ വിധി ഇങ്ങനെ

ഹോളി വാട്ടര്‍ കുപ്പിയെ കുറിച്ചാണ് ഉസ്താദ് ചോദിച്ചതെന്നും താന്‍ അറിയാതെ അത് സ്ഥലം മാറ്റിവെച്ചതാണെന്നും അടിയേറ്റയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പ്രചരിപ്പിച്ചവര്‍ ഉസ്താദിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും ഉസ്താദ് തനിക്ക് അച്ഛനെ പോലെയാണെന്നും ഇയാള്‍ പറയുന്നുണ്ട്.

&nbsp

;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News