ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറും; സൗദി കീരീടാവകാശി

സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു കിരീടാവകാശി .വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ ഖിദ്ദിയ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി മാറുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.

റിയാദിൻറെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

ALSO READ: കൊല്ലം ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ അന്തരിച്ചു

വിനോദം, കായികം, സാംസ്കാരിക തലങ്ങളിലും സന്ദർശകർക്ക് ഖിദ്ദിയ നഗരം മികച്ച അനുഭവം നൽകും. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് ലക്ഷം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് നഗരം. ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഇവിടെ താമസിക്കാനാകും. 3.25 ലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ലോകോത്തരമായ നിരവധി ലാൻഡ്‌മാർക്കുകളും അതുല്യമായ സ്വഭാവമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ്. ഖിദ്ദിയ നഗരം പ്രതിവർഷം 4.8 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിനോദ നഗരമാണിതെന്നും കിരീടാവകാശി പറഞ്ഞു.

റിയാദ് നഗരത്തിൽ നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ പദ്ധതി പ്രദേശം. ഇലക്ട്രോണിക് ഗെയിമുകൾക്കായുള്ള ആഗോള ആസ്ഥാനമായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മ്യൂസിയം ഉൾക്കൊള്ളുന്ന ഫുട്ബൾ സ്പോർട്സ് സിറ്റി, മോട്ടോർ സ്പോർട്സിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാവും. സിക്സ് ഫ്ലാഗ്സ് തീം പാർക്ക്, വാട്ടർ തീം പാർക്ക് എന്നിവയും ഖിദ്ദിയ നഗരത്തിലുണ്ടാവും.

ALSO READ:ആനക്കൊമ്പുമായി അടിമാലിയിൽ ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News