ഇനി എല്ലാം സ്പീഡാകും; സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് സെറ്റ് പുറത്തിറക്കി ക്വാൽകോം

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പുറത്തിറക്കി ക്വാൽകോം. പുതിയ ചിപ്പ് സെറ്റിന് മെച്ചപ്പെട്ട പെർഫോമൻസ് നൽകുവാനും മൊബൈൽ ഉപയോഗം കൂടുതൽ യൂസേഴ്സ്ഫ്രണ്ട്‌ലിയാക്കുന്നതിനും കഴിയും.സ്പീഡിന്റെ കാര്യത്തിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കൂടുതൽ മുന്നിലാണ്.

ഒൺ പ്ലസ് 13, ഐ ക്യു ഒ ഒ 13 , എന്നി വരാനിരിക്കുന്ന മുൻനിര ഫോണുകൾക്ക് ഈ ചിപ്പ് ഏറ്റവും കൂടുതൽ സഹായകമാകും.ക്വാൽകോം ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ മൊബൈൽ പ്രൊസസറാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ്. ഈ പുതിയ ചിപ്പ് നിങ്ങളുടെ ഫോണിൻ്റെ മെമ്മറി പോലെയാണ് പ്രവർത്തിക്കുന്നത്. ഒന്നിലധികം ജോലികൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. ഗെയിമിംഗ്, വീഡിയോകൾ സ്ട്രീം ചെയ്യൽ , എ ഐ ആപ്പുകൾ പ്രവർത്തിപ്പിക്കൽ, ഇതെല്ലം വേഗത്തിലാക്കുമെന്ന് ക്വാൽകോം അവകാശപ്പെടുന്നു.

ALSO READ: യുപിഐയില്‍ തെറ്റായി പണം അയച്ചോ? പേടിക്കേണ്ട തിരികെ ലഭിക്കാൻ വഴികളിതാ…

ഓറിയോൺ സിപിയു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ആണ് ക്വാൽകോം പ്രോസസറിൻ്റെ ഹൃദയം. ഓറിയോൺ സിപിയു മുമ്പത്തെ ചിപ്പുകളേക്കാൾ 45% മികച്ച പ്രകടനം നൽകുന്നു, അതായത് ആപ്പുകൾ തുറക്കുന്നതും വെബ് ബ്രൗസുചെയ്യുന്നതും പോലുള്ള ജോലികൾ വേഗത്തിലാക്കും. ഇത് 44% കൂടുതൽ ഊർജ്ജ കാര്യക്ഷമതയും നൽകുന്നു. അതിനാൽ ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ ഫോൺ ബാറ്ററി ബാക് അപ്പ് നഷ്ടപ്പെടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News