ഒരു ദിവസം 48 കോടി രൂപ ശമ്പളം ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍; അതാരാണെന്നല്ലേ ?

Jagdeep Singh

ഒരു ദിവസം 48 കോടി രൂപ ശമ്പളം വാങ്ങുന്ന ഒരു ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍. 17500 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഇതാരാണെന്നല്ലേ ? പ്രമുഖ ഇലക്ട്രിക് വാഹന ( ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനായ ജഗ്ദീപ് സിംഗ് ആണ് ദിവസവും കോടികള്‍ ശമ്പളം വാങ്ങുന്നത്.

ജഗ്ദീപ് സിംഗ് മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എം ബി എയും നേടി.

Also Read : ഓരോ ശ്വാസവും വിലപ്പെട്ടതാണ്; സുരക്ഷാ മുൻകരുതലുകൾ എടുത്ത എല്ലാവരെയും അഭിനന്ദിച്ച് എംവിഡി

2010 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ( ഇവി) നൂതന ബാറ്ററി സാങ്കേതിക വിദ്യയ്ക്ക് തുടമിട്ടടക്വാണ്ടം സ്‌കേപ്പ് എന്ന് കമ്പനി സ്ഥാപിക്കുകയായിരുന്നു. സ്റ്റോക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രതിഫലം 2. 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായാണ് റിപ്പോര്‍ട്ട്.

Also Read :കാര്യം മിഠായിയൊക്കെ തന്നെ, എന്നുകരുതി ഇങ്ങനെ ആക്രാന്തം പാട്വോ? ; മിഠായി കഴിച്ച് 19 കാരിയുടെ താടിയെല്ല് പൊട്ടി- പല്ലുകൾക്കും ഇളക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News