‘രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കി’, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ എം പി

മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയെന്ന പരാതിയുമായി ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള എം പി ബ്രിട്ടനി ലൗഗ രംഗത്ത്. രാത്രി പുറത്തു പോയ സമയത്താണ് സംഭവം നടന്നതെന്നും, തൻ്റെ മണ്ഡലത്തിൻ്റെ ഭാഗമായ യെപ്പോണിലാണ് സംഭവം നടന്നെതും യുവതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി ദുരനുഭവം പങ്കുവെച്ചത്.

ALSO READ: ‘വിശുദ്ധ ഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം’, പഞ്ചാബില്‍ 19കാരനെ കൈ കെട്ടിയിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും താനത് ഉപയോഗിക്കുന്ന ആളല്ലെന്നും ബ്രിട്ടനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മയക്കുമരുന്നിന്റെയും ലൈംഗികപീഢനത്തിന്റെയും ഇരയാകാതെ നമ്മുടെ പട്ടണത്തില്‍ സാമൂഹ്യ ഇടപെടലിന് സാധിക്കേണ്ടതുണ്ടെന്ന് കുറിച്ച ബ്രിട്ടനി സംഭവിച്ചത് നല്ല കാര്യമല്ലെന്നും വ്യക്തമാക്കി.

ALSO READ: ‘ഇത്തവണ ബിജെപി തോൽക്കും, താമരപ്പാർട്ടി ഒരു വാഷിങ് മെഷിന്‍, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു’, വിമർശനവുമായി മമത ബാനർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News