സർക്കാർ സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള പരീക്ഷാപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കള്‍ക്ക് ഇ ഡിയുടെ നോട്ടീസ്. ഗോവിന്ദ് സിങ് ദൊത്തശ്രയുടെ മക്കള്‍ക്കാണ് ഇഡി സമന്‍സ് അയച്ചത്. മക്കളായ അഭിലാഷ് ദൊത്താശ്രയോട് നവംബര്‍ 7നും
അവിനാശ് ദൊത്താശ്രയോട് നവംബര്‍ 8നും ഹാജരാകാനാണ് നിര്‍ദേശം.
കേസിൽ ഗോവിന്ദ് സിങിന്‍റെ ജയ്പൂരിലെയും സിക്കാറിലെയും വസതിയിലും ഓഫീസിലും കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകനെയും
ഇഡി ചോദ്യം ചെയ്തിരുന്നു.
ALSO READ:ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാക്കളെയും മക്കളെയും ഇ ഡിയെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
കഴിഞ്ഞ വർഷം ഡിസംബർ 21 മുതൽ 24 വരെ നടത്തിയ സീനിയർ ടീച്ചർ ഗ്രേഡ് II പരീക്ഷയുടെ പൊതുവിജ്ഞാന ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇ.ഡി ഏറ്റെടുത്തത്. കട്ടാര ചോദ്യപേപ്പർ ചോർത്തി മീണക്ക് നൽകിയെന്നും ഇയാൾ എട്ടുമുതൽ 10 ലക്ഷം രൂപവരെ ഈടാക്കി ഉദ്യോഗാർഥികൾക്ക് നൽകിയെന്നുമാണ് ആരോപണം.
ജൂൺ അഞ്ചിന് പ്രതികളുമായി ബന്ധപ്പെട്ട 15 കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും പേരിലുള്ള 3.11 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here