ചോദ്യ പേപ്പർ ചോർച്ച വിവാദം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു

Question paper leak

ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ, ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു. ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻസുമായി ബന്ധമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ, മുമ്പ് പരാതി നൽകിയ സ്കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി.

ചോദ്യ പേപ്പർ ചോർച്ചയിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണം നേരിടുന്ന എം എസ് സൊലൂഷൻസിൻ്റെ ഓൺലൈൻ ക്ലാസുകളുമായി സഹകരിച്ച അധ്യാപകരുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. ഇവരുടെ മൊഴിയെടുക്കും.

Also Read: കൊച്ചിയിൽ യുവാവ് അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

മുമ്പ് പരാതി നൽകിയ ഹൈസ്കൂൾ അധികൃതരുടെ മൊഴിയെടുത്തു. അധ്യാപകർ അവധിയെടുത്ത് ട്യൂഷൻ സെൻററുകളുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

Also Read: തീർത്ഥാടകരുടെ ശ്രദ്ധക്ക്; രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട

എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റു ചില ട്യൂഷൻ സ്ഥാപനങ്ങളുമായി ചില അധ്യാപകർ സഹകരിക്കുന്നതായും വിവരം ഉണ്ട്. എം എസ് സൊല്യൂഷൻസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ഡിലീറ്റ് ചെയ്ത വീഡിയോകളുടെ വിവരങ്ങൾക്കായി കൊടുവള്ളി പോലീസ് മെറ്റയെ സമീപിച്ചു. ഇവയിൽ അശ്ലീല പരാമർശങ്ങൾ ഉള്ളതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാകും തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News