ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇ യുടെ മൊഴിയെടുത്തു. യു ട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി. അതിനിടെ, ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷന്‍സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ്, കോഴിക്കോട് ഡിഡിഇ സി മനോജ് കുമാറിന്റെ മൊഴി, ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യൂട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി.
എംഎസ് സൊല്യൂഷന് ചോദ്യപേപ്പര്‍ ലഭിച്ചത് എങ്ങനെയെന്നറിയില്ല. അധ്യാപകരുടെ പങ്ക് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഡിഡിഇ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഓണ്‍ലൈന്‍ സ്ഥാപനത്തിന് എതിരെ നേരത്തെ ഉയര്‍ന്ന ആരോപണം അന്വേഷിച്ച കൊടുവള്ളി എഇഒയുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. ആരോപണം നേരിടുന്ന ങട സൊല്യൂഷന്‍ ഇന്നലെ രാത്രിയോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇന്നത്തെ കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളെന്ന പേരിലായിരുന്നു അവതരണം. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് ആവര്‍ത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here