ചോദ്യ പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി.ജനുവരി 9 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം.ഇതോടെയാണ് പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് സംശയമുണ്ടായത്.
ENGLISH NEWS SUMMARY: Ms Solutions owner Shuhaibin’s anticipatory bail plea on the question paper leak has been adjourned to judge . The court will hear the case again on January 9.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here