ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് ബിജെപി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയവിരുദ്ധമായിട്ടാണെന്ന് ബിജെപി. പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ചൊവ്വാഴ്ചയാണ് ബണ്ടിയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ എട്ടിന് തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കരിം നഗറിലെ വീട്ടില്‍നിന്ന് പ്രത്യേക പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ 9:30ന് ആരംഭിച്ച എസ്.എസ്.സി ഹിന്ദി ചോദ്യപേപ്പര്‍ 10 മണിയോടെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ സഞ്ജയ് കുമാറിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഒരു വിവരവും പറയാതെയും വിശദീകരണം നല്‍കാതെയുമാണ് ബണ്ടിയെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ എത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനെതിരെ തെലങ്കാന ഹൈക്കോടതിയില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എവിടെയാണ് അദ്ദേഹത്തെ തടവില്‍ വെച്ചിരിക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News