സഹപ്രവർത്തകയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; ഡോക്ടർക്ക് മർദനം

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. ഡോക്ടറെ മർദിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ജോസ്‌മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Also Read: ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

ശനിയാഴ്ച പുലർച്ചെ നാലു മണിക്ക് സഹോദരനെ കാണാനെന്ന് പറഞ്ഞാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവർ അകത്തേക്ക് കയറി വരുന്ന സമയത്ത് മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും എതിരെ വരികയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു.

Also Read: പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഡോക്ടറെ നിലത്തിട്ട് ചവിട്ടി മർദിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പൊലിസിന് മൊഴി നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration