ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യൽ നടക്കും. പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്എഫ് നേതാവ് കെ പി ബാസിതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എന്നാൽ, മുൻപ് ചോദ്യം ചെയ്യലിനായി ഏതാണ് പറഞ്ഞപ്പോൾ ഒന്നും ഇരുവരും ഹാജരായിരുന്നില്ല. അതുപോലെ ചോദ്യം ചെയ്യലിന് എത്തുമോ എന്നും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു.
ALSO READ:‘എല്ലാവർക്കും ആരോഗ്യം’; കായിക വകുപ്പിന്റെ പന്ത്രണ്ടാമത്തെ ഫിറ്റ്നസ് സെന്ർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിൽ അടക്കം തുടക്കം മുതലേ ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. അഖിൽ മാത്യുവിനെതിരായ ഹരിദാസന്റെ ആരോപണത്തിൽ കൈരളി ന്യൂസ് അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു. അന്നേദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നു എന്നും കണ്ടെത്തി.ഹരിദാസിന്റെ സുഹൃത്താണെങ്കിലും ബാസിദിനും തട്ടിപ്പിൽ പങ്കുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴികൾ.
ALSO READ:സുന്ദരിയാകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത നടിക്ക് മരണം
അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമായ വർത്തയെന്ന് ബോധ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആദ്യത്തേതോ ഒടുവിലത്തേതോ ആയ ഗൂഢാലോചനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തട്ടിപ്പ് നടത്തിയത് ലെനിൻ രാജും, റെയീസും, ബാസിത്തും ചേർന്നെന്നാണ് അഖിൽ സജീവൻ പൊലീസിന് നൽകിയ മൊഴി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here