മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ആല്‍ബം ത്രില്ലറിന്റെ നിര്‍മാതാവും സംഗീതസംവിധായകനും ഗാനരചയിതാവുമായ ക്വിന്‍സി ജോണ്‍സ് 91ാം വയസില്‍ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ അന്തരിച്ചു. ഫ്രാങ്ക് സിനാത്ര, റേ ചാള്‍സ് എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹവും ത്രില്ലര്‍ നിര്‍മിച്ചത്. ഇതു കൂടാതെ മൈക്കല്‍ ജാക്‌സന് ഏറെ പ്രശസ്തി നേടി കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം, താരത്തിന്റെ ഓഫ് ദ വേള്‍ഡ്, ബാഡ് എന്നിവയുടെയും നിര്‍മാതാവാണ്.

ALSO READ:  സാഹസികമായി കൊലക്കേസ് പ്രതിയെ പിടികൂടിയതിന് ഒരാഴ്ച മുൻപ് അഭിനന്ദന പ്രവാഹം; പിന്നാലെ, തെലങ്കാന പൊലീസിൻ്റെ വയർലെസുമായി മുങ്ങി പ്രതി

എഴുപത് വര്‍ഷത്തോളം നീണ്ട കരിയറില്‍ അദ്ദേഹം 79 തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 28 തവണ അദ്ദേഹം ഗ്രാമി നേടുകയും ചെയ്തു. റൂട്ട്‌സ്, ഹീറ്റ് ഒഫ് ദ നൈറ്റ്, വീ ആര്‍ ദ വേള്‍ഡ് എന്നിവ പ്രശസ്തമായ സൃഷ്ടികളാണ്. തീര്‍ന്നില്ല… ജാക്‌സന്റെ പ്രശസ്ത ഗാനങ്ങളായ ബില്ലി ജീന്‍, ബീറ്റ് ഇറ്റ് എന്നിവ ഒരുക്കിയതും ക്വീന്‍സാണ്. ഏഴ് തവണ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ആഫ്രിക്കന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം.

ALSO READ: മുഡ ഭൂമി കുംഭകോണം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ നോട്ടീസ്.. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

അമ്പതോളം സിനിമകള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും സംഗീതമൊരുക്കിയ അദ്ദേഹം ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച സംഗീതജ്ഞന്‍ എന്ന വിശേഷണവും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News