കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം; ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി “ജീവപരിണാമം’ എന്ന വിഷയത്തിൽ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കും. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്ന്‌ ഘട്ടമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

ALSO READ: എന്താണ് മിഡ്‌ലൈഫ് ക്രൈസിസ്? എന്തായിരിക്കാം കാരണങ്ങൾ, അത് എങ്ങനെ കൈകാര്യം ചെയ്യാം? ഡോ. അരുൺ ഉമ്മൻ എഴുതുന്നു

ആർട്‌സ്, സയൻസ്, പ്രൊഫഷണൽ, ബിഎഡ് കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും വിദ്യാർഥികൾക്ക് ക്വിസിൽ പങ്കെടുക്കാം. ക്വിസിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. https://quiz.luca.co.in/ എന്ന ലിങ്കുപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 12ന് ഡാർവിൻ ദിനത്തിൽ തിരുവനന്തപുരം തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ജിഎസ്എഫ്‌കെ വേദിയിലാണ് സംസ്ഥാനതല മത്സരം നടക്കുക. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 10,000 രൂപ ക്യാഷ് അവാർഡും ലഭിക്കും. ഫോൺ : 9645703145.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News