തൃശൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറുടെ കാറിനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം. പൊലീസും നാട്ടുകാരും എത്തിയതോടെ ക്വട്ടേഷന്‍ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ALSO READ: ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിയായ ഡോക്ടര്‍ ഷാജു അശോകനെയാണ് രണ്ട് കാറുകളിലായെത്തിയ സംഘം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച്ച രാത്രി മാടവന കാട്ടാകുളത്തിന് സമീപമായിരുന്നു സംഭവം. ബിസിനസ് ആവശ്യത്തിന് പണം വായ്പ വാങ്ങാനായി കോട്ടപ്പുറത്ത് എത്തിയ താന്‍ പണം നല്‍കാമെന്ന് പറഞ്ഞയാളുമൊത്ത് കാറില്‍ മതിലകത്തേക്ക് പോകുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടറെ പിന്തുടര്‍ന്ന രണ്ട് കാറുകളിലൊന്ന് ഡോക്ടറുടെ കാറില്‍ ഇടിച്ച് അപകടമുണ്ടാക്കി. തുടര്‍ന്ന് സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ഇതിനിടെ ഡോക്ടര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ALSO READ: തിരുവല്ല തുകലശേരി ദീപക് ഭവനിൽ അമ്മിണി ടി കെ നിര്യാതയായി

നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികള്‍ ഒരു കാര്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞയാളും ഇതിനിടെ സ്ഥലം വിട്ടു. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പിന്നീട് എറിയാട് മഞ്ഞളിപ്പള്ളി പരിസരത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ കാറില്‍ നിന്നും രണ്ട് കഠാരകളും, പെപ്പര്‍ സ്‌പ്രേയും പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News