പെണ്‍സുഹൃത്തിന്റെ ക്വട്ടേഷന്‍; അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍

പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ പെണ്‍സുഹൃത്തിന്റെ ക്വട്ടേഷനില്‍ യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ച കേസില്‍  5 പേര്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന എറണാകുളം സ്വദേശികളായ പ്രതികൾ വ്യാഴാഴ്ച രാവിലെ 10.30-ഓടെ അയിരൂർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

രണ്ടാംപ്രതി ഏലൂർ മഞ്ഞുമ്മൽ പനയ്ക്കൽ ഹൗസിൽ അഭിനവ്(18), മൂന്നാംപ്രതി പാലാരിവട്ടം കാട്ടുങ്കൽ ഹൗസിൽ കിക്കി എന്നു വിളിക്കുന്ന ഒബത്ത് (21), നാലാംപ്രതി തൃക്കാക്കര തോപ്പിൽ അമ്പാടിയിൽ അതുൽ പ്രശാന്ത്(22), ആറാം പ്രതി കളമശ്ശേരി മൂലേപാടം റോഡ് കാഞ്ഞിരത്തിങ്ങൽവീട്ടിൽ അശ്വിൻ രാജ്(21), എട്ടാംപ്രതി ഇടപ്പള്ളി ബി.ടി.എസ്. റോഡ് നീരാഞ്ജനത്തിൽ നീരജ്(22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാംപ്രതി ചെറുന്നിയൂർ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ(19), ഒമ്പതാംപ്രതി എറണാകുളം സ്വദേശി അമൽ മോഹൻ(24) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

അഞ്ചാംപ്രതി സൈക്കോ ജോസഫ്, ഏഴാംപ്രതി ഈസ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ലക്ഷ്മിപ്രിയയുടെ സുഹൃത്താണ് അഭിനവ്. മറ്റു പ്രതികളെല്ലാം അഭിനവിന്റെ സുഹൃത്തുക്കളാണ്. വർക്കല അയിരൂർ സ്വദേശിയായ യുവാവിനെയാണ് സംഘം ഏപ്രിൽ അഞ്ചിന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News