കാമുകനെ ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ; യുവാവിൻ്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുളഴിഞ്ഞു

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്‍റെ മൃതദേഹം കാറില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകന്‍റെ ശല്യം കൂടിയപ്പോൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ കാമുകി ക്വട്ടേഷൻ നല്‍കിയതായിട്ടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിൽ പാമ്പാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്കിതിന്‍റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തില്‍ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഇവരിൽ പാമ്പാട്ടി ഒഴികെയുള്ളവര്‍ ഒളിവിലാണ്.

Also Read: ടിക്ക് ടോക്കിൽ ‘ദേവസഭാതലം’ പാടുന്ന മോഹൻലാൽ; എ ഐ വഴി സൃഷ്ടിച്ച വീഡിയോ വൈറൽ

അങ്കിത് ചൌഹാന്‍റെ കാലില്‍ പാമ്പ് കടിച്ച പാടുകള്‍ കണ്ടെത്തിയതാണ് സംഭവം പുറത്ത് വരാൻ കാരണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.

ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച് പിന്നാലെ നടക്കുകയും ചെയ്തു.ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

Also Read: ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്‍റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്ത് വരികയായിരുന്നുവെന്നും നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News