‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല’; സംവാദ ഗൂഗ്ലിയുമായി അശ്വിന്‍

r-ashwin-hindi

ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച് വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍, ഇപ്പോഴിതാ മറ്റൊരു ഗംഭീര ഗൂഗ്ലി എറിഞ്ഞിരിക്കുകയാണ്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കും.

തമിഴ്നാട്ടിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങിലാണ് അശ്വിന്‍ ഈ പരാമര്‍ശം നടത്തിയത്. തമിഴ്നാട്ടിൽ ഹിന്ദി എപ്പോഴും സെന്‍സിറ്റീവ് വിഷയമാണ്. ഇംഗ്ലീഷോ തമിഴോ കംഫർട്ട് അല്ലെങ്കിൽ നിങ്ങൾ ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാണോ എന്ന് വിദ്യാര്‍ഥികളോട് അശ്വിന്‍ ചോദിച്ചു.

Read Also: ബിജെപി നേതാവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; ഉദ്യോഗസ്ഥരെ വരവേറ്റത് ഈ കാഴ്ച

‘ഇംഗ്ലീഷ് വിദ്യാര്‍ഥികളേ എനിക്ക് ഒരു യായ് നല്‍കൂ,’ എന്ന് അശ്വിൻ കുട്ടികളോട് ആവശ്യപ്പെട്ടു. ഉച്ചത്തിലുള്ള കരഘോഷം ആയിരുന്നു മറുപടി. ‘ഇനി തമിഴിൽ’- ഇത് കേട്ടപ്പോള്‍, വിദ്യാര്‍ഥികള്‍ ആർത്തിരമ്പി. ‘ശരി, ഇനി ഹിന്ദി?’- സദസ്സ് പെട്ടെന്ന് നിശബ്ദമായി. ‘ഇത് പറയണമെന്ന് എനിക്ക് തോന്നുന്നു. എന്തെന്നാൽ, ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, അതൊരു ഔദ്യോഗിക ഭാഷയാണ്’- അശ്വിന്‍ തമിഴില്‍ പറഞ്ഞു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരാറുണ്ട്. ഈ പശ്ചാത്തലത്തിൽ, ഈ പരാമര്‍ശം പുതിയ ചര്‍ച്ചയ്ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News