അശ്വിന് സര്‍പ്രൈസ് ഒരുക്കി രാജസ്ഥാന്‍ റോയല്‍സ്; വൈറലായി വീഡിയോ

നാളെ ഐപിഎല്‍ മാമാങ്കം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിന് സര്‍പ്രൈസ് ഒരുക്കി രാജസ്ഥാന്‍ റോയല്‍സ് ടീം. ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച താരമെന്ന അപൂര്‍വ ബഹുമതിയും താരം സ്വന്തമാക്കിയതിനാണ് സര്‍പ്രൈസ് സമ്മാനം.

അശ്വിനു വേണ്ടി രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങള്‍ ചേര്‍ന്ന് ഒരു വീഡിയോയും ഒരുക്കിയിരുന്നു. വീഡിയോയില്‍ ഓരോരുത്തര്‍ ആശംസകളും ഇഷ്ടവും പറഞ്ഞറിയിക്കുമ്പോള്‍ അശ്വിന്റെ കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതിന് ശേഷം വീഡിയോയുടെ അവസാനം ധ്രുവ് ജുറേലാണ് സസ്‌പെന്‍സ് പൊളിക്കുന്നത്.

Also Read: യുപിഐ ഇടപാട് ഇനി വേഗത്തില്‍ നടത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്

‘അശ്വിന്‍ ഭായ്, നിങ്ങളുടെ കട്ടിലില്‍ പുതപ്പിന് താഴെ ഞങ്ങളൊരു സമ്മാനം ഒളിപ്പിച്ചിട്ടുണ്ട്,’ എന്ന് ധ്രുവ് വെളിപ്പെടുത്തി. പുതപ്പ് നീക്കിയ അശ്വിന് ഫ്രെയിം ചെയ്ത ഫാമിലി ഫോട്ടോയാണ് ലഭിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം നൂറാം ടെസ്റ്റില്‍ കളിക്കുന്നതിന് മുമ്പ് ബിസിസിഐയുടെ പാരിതോഷികം ഏറ്റുവാങ്ങുന്ന ചിത്രമായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here