അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കാനുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആർ അശ്വിൻ്റെ തീരുമാനത്തിന് പിന്നിലെ ഒരു കാരണം ‘അപമാനം’ ആയിരിക്കാമെന്ന് പിതാവ് രവിചന്ദ്രൻ പറഞ്ഞു. അവന്റെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് എനിക്കറിയില്ല. അവന്‍ പ്രഖ്യാപിച്ചത് ഞാനും പൂര്‍ണ സന്തോഷത്തോടെ സ്വീകരിച്ചു. എനിക്ക് പ്രത്യേകിച്ച് വികാരങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കുന്നത് അശ്വിന്റെ ആഗ്രഹ പ്രകാരമാണ്, അതില്‍ എനിക്ക് ഇടപെടാന്‍ കഴിയില്ല, പക്ഷേ അതിന് നിരവധി കാരണങ്ങളുണ്ടാകാം. അവയൊക്കെ അശ്വിന് മാത്രമേ അറിയൂ, ഒരുപക്ഷേ അപമാനം ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബം വൈകാരിക ഘട്ടത്തിലാണെന്നതില്‍ സംശയമില്ല. കാരണം അദ്ദേഹം 14-15 വര്‍ഷമായി കളിക്കളത്തിലായിരുന്നു. പെട്ടെന്നുള്ള മാറ്റവും വിരമിക്കലും കുടുംബത്തെ ശരിക്കും ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read Also: അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ ഗംഭീറോ; ചർച്ച ശക്തം
അതേ സമയം, ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നു. കാരണം, ഒരാള്‍ക്ക് അവഹേളനം എത്രനാള്‍ സഹിക്കാന്‍ കഴിയും. ഒരുപക്ഷേ, അവന്‍ സ്വയം തീരുമാനിച്ചതാകാമെന്നും പിതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here