മികച്ച വിക്കറ്റ് വേട്ടക്കാരന്‍, ഓള്‍ റൗണ്ടര്‍, അപ്രതീക്ഷിത വിരമിക്കല്‍.. വിശ്വത്തോളം ഉയര്‍ന്ന അശ്വിനേതിഹാസം

r-ashwin

ഇന്ത്യയുടെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഗാബ ടെസ്റ്റ് സമനിലയില്‍ കലാശിക്കുന്ന വേളയിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. സ്പിന്‍ ഇതിഹാസമായ അദ്ദേഹം ഓള്‍റൗണ്ടറും വിദേശ പിച്ചുകളിലെ സ്പിന്‍ സ്‌പെഷ്യലിസ്റ്റുമായിരുന്നു.

എല്ലാ ഫോര്‍മാറ്റുകളിലുമായി 765 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 953 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് മുന്നിലുള്ളത്. ടെസ്റ്റില്‍ 537 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. കുംബ്ലെ 619 വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. 2011/12-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ ക്രിക്കറ്റ് ഭൂപടത്തിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയത്.

Read Also: വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സാധ്യതകള്‍ ഇനി എങ്ങനെ; അറിയാം പോയിന്റ് നില

2014/15 ലെ ഓസ്ട്രേലിയന്‍ പര്യടനം വരെ ആദ്യ വര്‍ഷങ്ങളില്‍ ഹോം ഗ്രൗണ്ടില്‍ ആ ആധിപത്യം തുടര്‍ന്നു. 2016/17 സീസണില്‍ നാല് പരമ്പരകളിലായി 13 ടെസ്റ്റുകളില്‍ നിന്ന് 82 വിക്കറ്റ് വീഴ്ത്തിയതാണ് അശ്വിന്റെ ഹോം ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സീസണില്‍ ഒരു ബൗളറുടെ ഏറ്റവും ഉയര്‍ന്ന നേട്ടം കൂടിയാണിത്.

ടെസ്റ്റിൽ 3503 റണ്‍സും 537 വിക്കറ്റും നേടിയാണ് അശ്വിന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. ഷെയ്ന്‍ വോണിനും സ്റ്റുവര്‍ട്ട് ബ്രോഡിനും ശേഷം 3000+ റണ്‍സും 500+ വിക്കറ്റും നേടിയ മൂന്നാമത്തെ കളിക്കാരനാണ്. ബാറ്റില്‍ 25.75 ആവറേജും പന്തില്‍ 24.00 ശരാശരിയുമുണ്ട്.

Read Also: ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍; പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം

ഒരേ ടെസ്റ്റില്‍ അശ്വിന്‍ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ട്. ഇക്കാര്യത്തിൽ ഇതിഹാസാതരം ഇയാന്‍ ബോതമിന്റെ തൊട്ടുപിന്നിലാണ് അദ്ദേഹം. ഒരേ വേദിയില്‍ രണ്ടുതവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായും അശ്വിന്‍ മാറി. ചെന്നൈയിലെ തന്റെ ഹോം ഗ്രൗണ്ടിലായിരുന്നു ഇത്. 2021-ല്‍ ഇംഗ്ലണ്ടിനെതിരെയും 2024-ല്‍ ബംഗ്ലാദേശിനെതിരെയുമായിരുന്നു നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here