ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആര്‍ അശ്വിന്‍; അക്‌സര്‍ പട്ടേല്‍ പുറത്ത്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചിന് പ്രഖ്യാപിച്ച 15 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരുക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലെടുത്തത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനിടെയാണ് അക്‌സര്‍ പട്ടേലിനു പരുക്കേറ്റത്.

Also Read: 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്.

Also Read : 2047നെ കുറിച്ചുള്ള സ്വപ്നങ്ങള്‍ വില്‍ക്കുകയാണവര്‍; എന്തുകൊണ്ട് 2014ല്‍ മോദി വനിതാ സംവരണ ബില്‍ പാസാക്കിയില്ല? കപില്‍ സിബല്‍ എംപി

ഓസ്‌ട്രേലിയന്‍ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള ടീമില്‍ അക്‌സറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാത്തതിനാല്‍ കളിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News