‘അവന്‍ രണ്ട് മുട്ട കഴിച്ചു’; രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പൂജ്യത്തില്‍ പുറത്തുപോയ സഞ്ജു സാംസണിനെ ട്രോളി അശ്വിന്‍; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ട്രോളുന്ന അശ്വിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിന് ശേഷമാണ് സംഭവം. വീഡിയോയില്‍ അശ്വിനൊപ്പം സഞ്ജുവും റോയല്‍സിന്റെ ഫിറ്റ്‌നെസ് ട്രെയ്‌നര്‍ രാജാമണിയും ഒപ്പമുണ്ടായിരുന്നു.

വീഡിയോയില്‍ അശ്വിനും രാജാമണിയുമാണ് കൂടുതല്‍ നേരം സംസാരിച്ചത്. ടിക്കറ്റെടുത്ത് കൊടുത്തിട്ടും സ്റ്റേഡിയത്തില്‍ റോയല്‍സിനെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്നും സ്റ്റേഡിയം മുഴുവന്‍ മഞ്ഞയില്‍ കുളിച്ചിരിക്കുകയാണെന്നും അശ്വിന്‍ തുടക്കത്തില്‍ പറഞ്ഞു. എന്നാല്‍ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ റോയല്‍സ് ആരാധകരുണ്ടായിരുന്നുവെന്നായിരുന്നു രാജാമണിയുടെ മറുപടി. മാത്രമല്ല തമിഴ്നാട് നിന്നുള്ള സഞ്ജുവിന്റെ ആരാധകര്‍ തടിച്ചുകൂടിയിരുന്നുവെന്നും രാജാമണി പറഞ്ഞു. ഇതിനിടെ ഭക്ഷണം കഴിച്ചോയെന്ന് ചിലര്‍ ചോദിക്കുന്നത് കേട്ടതായി സഞ്ജുവും വീഡിയോയില്‍ പറയുന്നുണ്ട്. അപ്പോഴാണ് അശ്വിന്‍ ട്രോളുമായെത്തിയത്.

സഞ്ജു ഉടനെ രണ്ട് മുട്ട കഴിച്ചുവെന്ന് മറുപടി പറയുകയായിരുന്നുവെന്ന് അശ്വിന്‍ പരിഹാസത്തോടെ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെതിരായ മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ സഞ്ജുവിനെ ട്രോളിയത്. ഇത് കേട്ട് സഞ്ജുവിനും രാജാമണിക്കും ചിരി നിര്‍ത്താനായില്ല. കഴിച്ചത് ഓംലെറ്റ് ആയിരുന്നുവെന്ന് സഞ്ജു പറഞ്ഞതോടെ രംഗം കൂടുതല്‍ രസകരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News