ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമർശത്തിന് മറുപടിയില്ല എന്ന് മന്ത്രി ആർ ബിന്ദു.ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട് എന്നും ആ ബോധ്യമില്ലാത്തവർ ചെയ്യുന്നതിന് മറുപടി പറഞ്ഞാൽ അതേ നിലവാരത്തിൽ ആകുമെന്നാണ് മന്ത്രി മറുപടി നൽകിയത്.

ALSO READ: ആധാർ കാർഡ് നഷ്ടപ്പെട്ടോ? എങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഇങ്ങനെ ചെയ്യാം

എൻ്റെ നിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമങ്ങൾ വിവാദത്തിന് പുറകേ പോകരുത്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല ഗുണനിലവാരമുള്ളത് എന്നും മന്ത്രി പറഞ്ഞു. ചാന്ദ്രയാൻ ദൗത്യത്തിലൊക്കെ ഒരുപാട് പേർ ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായി നടന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിൽ യാതൊരു ചട്ടവും ലംഘിക്കാതെയാണ് താൻ പങ്കെടുത്തത് എന്നാണ് മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചത്. സർവകലാശാല ആക്‌ടും സ്റ്റാറ്റ്യൂട്ടും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഇനിയും ബോധ്യമായില്ലെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇരിക്കുന്ന പദവിയുടെയും വഹിക്കുന്ന ചുമതലയുടെയും പക്വതയില്ലാത്ത ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. തന്റെ വാദം പൊളിഞ്ഞ് ഉത്തരംമുട്ടിയതോടെ ക്രിമിനലുകൾക്ക് മറുപടി പറയാനില്ലെന്നാണ് ഗവർണർ പറഞ്ഞത്.

തന്റെ പദവിയുടെ പ്രാധാന്യത്തെപ്പറ്റി ഉത്തമ ബോധ്യമുണ്ടെന്നു പറഞ്ഞ മന്ത്രി ആർ ബിന്ദു, ആ ബോധ്യമില്ലാത്തവർക്ക് മറുപടി നൽകിയാൽ തന്റെ നിലവാരവും അതേപടിയാകുമെന്ന് പ്രതികരിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖല മികച്ച ഗുണനിലവാരത്തോടെ മുന്നോട്ട് പോകുന്നു. അതിനെ തകർക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങൾ വിവാദത്തിന് പുറകെ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം ഗവർണറുടെ അതിരുകടന്ന പദപ്രയോഗത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

ALSO READ: മറൈന്‍ ഡ്രൈവില്‍ പൊലീസ് റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News