വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വം; മന്ത്രി ആർ ബിന്ദു

കണ്ണൂർ വി സിയുടെ പുനർനിയമനം അസാധുവാക്കിയ സുപ്രിംകോടതിയുടെ വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. കോടതി വിധി അംഗീകരിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകർപ്പ് ലഭിച്ചിട്ടില്ല, ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

ALSO READ: 10 ലക്ഷം രൂപ പിഴ, പുതിയ സിം കാര്‍ഡ് നിയമങ്ങൾ കടുപ്പിച്ച് ടെലികോം വകുപ്പ്

അതേസമയം യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്നാണ് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു, സുപ്രീം കോടതി ഇതിൽ ഗവർണറെ ചോദ്യം ചെയ്തു. ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്യുന്നതിനു പകരം സംഘപരിവാറിന്റെ തീട്ടൂരമാണ് നടപ്പാക്കുന്നത്. ഇങ്ങനെ ഒരു ഗവർണർ കേരളത്തിൽ തുടരേണ്ടതുണ്ടോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

ALSO READ: “ഭരണഘടനാപരമായ കാര്യങ്ങൾക്ക് പകരം സംഘപരിവാറിന്റെ തീട്ടൂരം നടപ്പാക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News