ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു

കാര്യവട്ടം ക്യാമ്പസിലെയും ഗുരുദേവ കോളേജിലെയും സംഘർഷങ്ങൾ സർക്കാർ ഗൗരവമായി എടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി ആർ ബിന്ദു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും വേണ്ട വിധം സ്വീകരിച്ചു വരികയാണ് എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

also read:കേന്ദ്രസർക്കാരിന്റെ നിയമപ്രകാരമാണ് കെട്ടിട നിർമ്മാണ സെസ്; മാറ്റം വരുത്തേണ്ടത് പാർലമെന്റ്: മന്ത്രി എം ബി രാജേഷ്

ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ച് അവർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ തമസ്കരിച്ചു കൊണ്ടുള്ള പ്രചരണങ്ങളോട് യോജിപ്പില്ല. പൊതുവെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തുവരുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

also read: ‘ആഘോഷങ്ങൾ ഇങ്ങനെയുമാകാം’, സ്‌കൂൾ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 16-ാം വാർഷികം ആഘോഷിച്ച് സൊമാറ്റോ: വീഡിയോ

അതേസമയം വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമെന്നും, ഇത് മുതലെടുത്ത് മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കുട്ടികളെ കബളിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

‘കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം ഇന്ത്യയിലെ ആകെ കുടിയേറ്റത്തിൻ്റെ 4 % മാത്രമാണ്.2018 ന് ശേഷം 31 ശതമാനമാണ് രാജ്യത്ത് നിന്നും കുടിയേറിയ വിദ്യാർത്ഥികളുടെ കണക്ക്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് പൂർണ്ണമായും തടയുവാൻ സാധിക്കില്ല. കുടിയേറുന്ന കുട്ടികൾ ഏറ്റവും മികച്ച തൊഴിൽ നേടുന്നു എന്ന് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു തെറ്റിധാരണ വേണ്ട’എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News