‘നോക്കൂ… ഇതിലെവിടെയാണ് ആഡംബരം കാണാൻ കഴിയുന്നത്?’ മന്ത്രി ആർ ബിന്ദു

നവകേരള സദസിന്റെ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്റെ ആഡംബരത്തിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നത്. എന്നാൽ ബസിലിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പുറത്തു വന്നതോടെ ഈ വിമർശനങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ഇപ്പോഴിതാ, മന്ത്രി ആർ ബിന്ദു ഈ വിമർശനങ്ങൾക്ക് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

ALSO READ:പരിക്കേറ്റ പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ

നോക്കൂ… ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? എന്ന് തുടങ്ങുന്ന കുറിപ്പാണു ഫോട്ടോയുൾപ്പടെ മന്ത്രി പങ്കുവെച്ചത്. കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ് എന്നാണ് മന്ത്രി കുറിച്ചത്. ഞങ്ങളുടെ ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ് എന്നും മന്ത്രി കുറിച്ചു.

ALSO READ:ആമസോണിൽ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം; കിട്ടിയത് കാലിക്കവർ! പരാതിയുമായി കോഴിക്കോട് സ്വദേശി

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്

നോക്കൂ… ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്. … ഞങ്ങളുടെ ഈ യാത്ര വികസിതനവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്. .. ഏറ്റെടുക്കുന്നു, സാഭിമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here