കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി ആർ ബിന്ദു

“സ്നേഹക്കൂട് “ഭവന നിർമ്മാണ പദ്ധതി പ്രകാരം ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ വീടില്ലാത്ത റസിയ സുൽത്താനക്ക് കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു. ഭവനത്തിന്റ നിർമ്മാണ ഉത്ഘാടനവും തറക്കല്ലിടലും മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.

റസിയ സുൽത്താനയ്ക്ക് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങി നൽകുകയും അതിന്റെ ആധാര കൈമാറ്റം 24 നവംബർ 2024 ന് നടത്തുകയും മുന്നേ ചെയ്തിരുന്നുവെന്നും മന്ത്രിയുടെ ഫേസ്ബുക് പേജിൽ വ്യക്തമാക്കുന്നു.തുടർന്ന് വീട് വെച്ച് നൽകുന്ന ഉദ്യമം എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയിലെ എൻ.എസ്.എസ് സെൽ, തൃശൂർ പാലക്കാട് റീജിയണിലെ യൂണിറ്റുകൾ ഏറ്റെടുക്കുകയും അതിന്റെ നിർവ്വഹണ ചുമതല സർവകലാശാലയിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹൃദയ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് നൽകുകയും ചെയ്തു. സഹൃദയ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുക ഉപയോഗിച്ച് റസിയ സുൽത്താനയ്ക്കായി “സ്നേഹക്കൂട്” ഭവനമൊരുങ്ങുന്ന വിവരം ഏറെ സന്തോഷത്തോടെ പങ്ക് വെക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ അർഹമായ വീടില്ലാത്ത വ്യക്തികൾക്ക് വിവിധ കലാലയങ്ങളിലെ നാഷണൽ സർവീസ് സ്കീമും ബഹുജനങ്ങളുടെയും സഹായസഹകരണത്തോടെ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് “സ്നേഹക്കൂട്”.ഭൂമിയും വീടും നൽകി മുഴുവൻ ഭവനരഹിതരെയും പുനരധിപ്പിക്കുക എന്നത് കേരള സർക്കാറിന്റെ പ്രഖ്യാപനത്തോടൊന്നിച്ച് രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ ഭാഗമാകുന്ന എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

ALSO READ: നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്

ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ വീടില്ലാത്ത ശ്രീമതി.റസിയ സുൽത്താനക്ക് കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു.
“സ്നേഹക്കൂട് “ഭവന നിർമ്മാണ പദ്ധതി പ്രകാരം ശ്രീമതി.റസിയ സുൽത്താനക്കായുള്ള ഭവനത്തിന്റ നിർമ്മാണ ഉത്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു.
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ അർഹമായ വീടില്ലാത്ത വ്യക്തികൾക്ക് വിവിധ കലാലയങ്ങളിലെ നാഷണൽ സർവീസ് സ്കീമും ബഹുജനങ്ങളുടെയും സഹായസഹകരണത്തോടെ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് “സ്നേഹക്കൂട്”. ഇതിനോടകം തന്നെ പദ്ധതിയിലെ ആദ്യ വീട് കൊരുമ്പിശ്ശേരി സ്വദേശിനി സ്മിതയ്ക്കും രണ്ടാമത്തെ വീട് ആനന്ദപുരത്തെ മുല്ലശ്ശേരി വീട്ടിൽ നിഷയ്ക്കും നേരത്തെ കൈമാറിയിരുന്നു.
ആളൂർ പഞ്ചായത്തിലെ വീടിന് പുറമേ നടവരമ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായും വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ആളൂർ പഞ്ചായത്തിലെ താഴെക്കാട് സ്വന്തമായി വീടില്ലാത്ത ശ്രീമതി.റസിയ സുൽത്താനയ്ക്ക് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങി നൽകുകയും അതിന്റെ ആധാര കൈമാറ്റം 24 നവംബർ 2024 ന് നടത്തുകയും മുന്നേ ചെയ്തിരുന്നു.തുടർന്ന് വീട് വെച്ച് നൽകുന്ന ഉദ്യമം എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയിലെ എൻ.എസ്.എസ് സെൽ, തൃശൂർ പാലക്കാട് റീജിയണിലെ യൂണിറ്റുകൾ ഏറ്റെടുക്കുകയും അതിന്റെ നിർവ്വഹണ ചുമതല സർവകലാശാലയിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹൃദയ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് നൽകുകയും ചെയ്തു. സഹൃദയ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുക ഉപയോഗിച്ച് ശ്രീമതി.റസിയ സുൽത്താനയ്ക്കായി “സ്നേഹക്കൂട്” ഭവനമൊരുങ്ങുന്ന വിവരം ഏറെ സന്തോഷത്തോടെ പങ്ക് വെക്കുന്നു.
കേരളത്തിലെ എൻ.എസ്.എസ് യുണിറ്റുകൾ സാമൂഹ്യ പുനർനിർമ്മാണ പ്രക്രിയയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.ഭൂമിയും വീടും നൽകി മുഴുവൻ ഭവനരഹിതരെയും പുനരധിപ്പിക്കുക എന്നത് കേരള സർക്കാറിന്റെ പ്രഖ്യാപനത്തോടൊന്നിച്ച് രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ ഭാഗമാകുന്ന എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
ഒട്ടേറെ നിരാലംബരുടെ ആവശ്യങ്ങൾക്കും സ്വപ്നസാക്ഷാത്ക്കാരത്തിനുമായി പ്രവർത്തിക്കുന്ന എൻ.എസ്.എസ്. വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ പ്രകാശം പരത്താനാകട്ടെ. “സ്‌നേഹക്കൂട് ” പദ്ധതിക്കായി കൂടെ നിന്ന് പിന്തുണക്കുന്ന എല്ലാ സുമനസ്സുകൾക്കും, ജനപ്രതിനിധി കൾക്കും നന്മകൾ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News