കെഎസ്‌യുവിന്റേത് സമരാഭാസം: മന്ത്രി ആര്‍ ബിന്ദു

കെഎസ്‌യു നടത്തുന്നത് സമരാഭാസമെന്ന് മന്ത്രി ആര്‍ ബിന്ദു. കെഎസ്‌യു പ്രതിരോധം ജനാധിപത്യ വിരുദ്ധമെന്നും ജനാധിപത്യപരമായ കാര്യങ്ങളെ സമചിത്തതയോടെ കാണാന്‍ കെഎസ്‌യുവിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ താന്‍ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും, ബന്ധപ്പെട്ടു എന്നു പറയുന്നവര്‍ തെളിവുകൂടി നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ്; അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ

കേരളീയത്തിന്റെ വിജയം സഹിക്കാതെ ആണ് ഒറ്റതിരിഞ്ഞുള്ള ആക്രമണം നടത്തുന്നത്. കെഎസ്‌യുവിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഈ സമീപനം അത്യന്തം അപലപനീയമെന്നും മന്ത്രി പറഞ്ഞു. ”താന്‍ കണ്ണട വാങ്ങിയത് ചട്ടപ്രകാരമാണ്. കോണ്‍ഗ്രസ് നേതാക്കളും ഇത്തരത്തിലുള്ള കണ്ണടകള്‍ വാങ്ങിയതിന്റെ തെളിവുണ്ട്. കേരളീയത്തിന്റെ വിജയം സഹിക്കാതെ് ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ് നടത്തുന്നത്”- മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ 18 വരെ സ്‌കൂളുകള്‍ അടച്ചിടും

അതേസമയം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ കെഎസ്‌യു പ്രവര്‍ത്തകര്‍ അത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. സെക്രട്ടറിയേറ്റ് അനക്‌സിലാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ അതിക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News