ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് അത്യന്തം അപലപനീയം: മന്ത്രി ആര്‍ ബിന്ദു

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ന്യായമായ സഹായം നല്‍കില്ല എന്ന സമീപനം നിരുത്തരവാദപരമായുള്ള നിലപാടാണെന്നും കേരളത്തോടുള്ള പ്രതികാരാത്മകമായ മനോഭാവമാണിതെന്നും മന്ത്രി പറഞ്ഞു. പല അനുഭവങ്ങളിലൂടെ അത് വ്യക്തമാണെന്നും കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി പ്രതികരിച്ചു.

ALSO READ: നയാപൈസയില്ലാ..കയ്യിലൊരു നയാപൈസയില്ലാ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങി ബോയിങ്

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലും പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കില്ലെന്ന് ആഭ്യന്ത സഹമന്ത്രിയാണ് അറിയിച്ചത്. കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി കെവി തോമസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫ്/ എന്‍ഡിആര്‍എഫ് മാനദണ്ഡത്തില്‍ ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ചൂരൽ മല,മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ വെള്ളിയാഴ്ച വയനാട്ടിൽ നിയോജക മണ്ഡല കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News