വീട്ടിലേക്ക് കെ എസ് യു മാർച്ച്; അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാൻ വേണ്ടി വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തിയ കെ എസ് യു നടപടി അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല. ആരോപണമുന്നയിക്കുന്നവർ തെളിവുനൽകണം. കെ എസ് യു അദ്ധ്യക്ഷൻ നിരാഹാരം നിർത്തിയതെന്തിനെന്ന് പറയണമെന്നും മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു.

Also read:സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ എസ് യു നടത്തിക്കൊണ്ടിരിക്കുന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല. ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

Also read:ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് അന്ന് പ്രിൻസിപ്പാൾ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി കെ എസ് യു പ്രവർത്തകരെ ഓർമിപ്പിച്ചു. വിഷയത്തിൽ മന്ത്രി ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളേജ് കവാടത്തിനു മുന്നിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്ന് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News