എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല വയനാടിനായി സമാഹരിച്ച അവശ്യവസ്തുക്കൾ ആർ ബിന്ദു ഏറ്റുവാങ്ങി. തൃശൂർ ജില്ലയിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സമാഹരിച്ച വസ്തുക്കളാണ് മന്ത്രി ഏറ്റുവാങ്ങിയത്. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ ആൻസർ, സർവകലാശാല എൻഎസ്എസ് തൃശ്ശൂർ ജില്ലാ കോഡിനേറ്റർ പ്രൊഫ. വിപിൻ കൃഷ്ണ, എൻ എസ് എസ് വളണ്ടിയർമാർ പങ്കെടുത്തു.
എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽനിന്നും എൻജിനീയറിംഗ് വിദ്യാർത്ഥികൾ നിന്നും സമാഹരിച്ച വസ്തുക്കൾ കൽപ്പറ്റയിലുള്ള എൻ എം എസ് എം ഗവൺമെന്റ് കോളേജ് കളക്ഷൻ പോയിന്റിൽ എത്തിക്കും. എറണാകുളം ജില്ല സമാഹരിച്ച അവശ്യവസ്തുക്കളുമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട വാഹനങ്ങൾ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം റീജിയണൽ കോഡിനേറ്റർ പ്രൊഫ. സിജോ ജോർജ്, എറണാകുളം ജില്ലാ കോഡിനേറ്റർ പ്രൊഫ. അരുൺ കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ അശ്വിൻ, എസ് സി എം എസ് കോളേജിലെ പ്രോഗ്രാം ഓഫീസർ പ്രൊഫ. എ രാകേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ALSO READ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സിഎംഡിആർഎഫിലേക്ക് ഒരു കോടി കൈമാറി
സർവ്വകലാശാല കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നു സമാഹരിച്ച അവശ്യ സാധനങ്ങൾ, പ്രോഗ്രാം ഓഫീസർ പ്രൊഫസർ അഖിൽ ചാക്കോയുടെ നേതൃത്വത്തിൽ കോഴിക്കോട് എത്തിക്കും. അവശ്യസാധനങ്ങളുമായി പുറപ്പെട്ട വാഹനം പ്രിൻസിപ്പാൾ ഡോ. ജയപ്രകാശ് പി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കൾ അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറി.
സർവ്വകലാശാല എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ എം അരുൺ, നോർത്ത് റീജണൽ കോഡിനേറ്റർ ഡോ. സുനീഷ് പി യു, കോഴിക്കോട് ജില്ലാ കോഡിനേറ്റർ പ്രൊഫ. റീന എബ്രഹാം, എറണാകുളം റീജിയണൽ കോഡിനേറ്റർ പ്രൊഫ. സിജോ ജോർജ് എന്നിവരാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വയനാട് ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ പ്രിൻസിപ്പൽമാരുടെയും എൻ എസ് എസ് കോർഡിനേറ്റർമാരുടെയും യോഗം കൂടിയ സർവകലാശാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റുകൾ മുഖേന ഏകോപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർലോഭ പിന്തുണയും ഈ പ്രവർത്തനങ്ങൾക്കുണ്ട്.
ALSO READ: ‘ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം, ആളുകളുടെ സ്വകാര്യത മാനിക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here