സംസ്ഥാനത്തെ സര്‍വകലാശാലകളോട് ചേര്‍ന്ന് ഗവേഷണ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ സര്‍വകലാശാലകളോട് ചേര്‍ന്ന് ഗവേഷണ പാര്‍ക്കുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യുവഗവേഷകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി ആര്‍ ബിന്ദു.

Also Read : ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് മോദി അമേരിക്കയില്‍

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം.റിസര്‍ച്ചേഴ്‌സ് ഫെസ്റ്റ് മികവോടെ നടത്തിയത് ഉന്നതവിദ്യാഭ്യാസ വകുപ്പിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിക്കാന്‍ കഴിയുന്ന വിധത്തില്‍ ഗവേഷണ പ്രബന്ധങ്ങളെ ഉപകരിക്കണമെന്നും, കേരള സര്‍വകലാശാല റിസര്‍ച്ചേഴ്‌സ് ഫെസ്റ്റ്, ഹൈറ്റ്‌സ് 2023ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News