വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കും: മന്ത്രി ആര്‍ ബിന്ദു

വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെയും, സംരംഭകത്വ താത്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്‍ഡസ്ട്രീസ് ഓണ്‍ കാമ്പസ് പോളിടെക്‌നിക്കുകളില്‍ ആരംഭിച്ചിട്ടുള്ളത്. അവ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

പഠനത്തോടൊപ്പം സമ്പാദ്യവും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുത്തന്‍ സാങ്കേതിക വിദ്യയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തി നാടിന്റെ വികസനത്തിന് വഴിയൊരുക്കണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രവും സമൂലവുമായ വികസനത്തിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ലോകോത്തര പശ്ചാത്തല സംവിധാനം ഒരുക്കി നല്‍കുമെന്നും കേരളത്തില്‍ പഠനം നടത്തുവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

പുതിയ കാലവും ലോകവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ പരിഷ്‌കരണം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശ്രദ്ധേയമായ കുതിച്ചു ചാട്ടമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രശ്മിമോള്‍, പഞ്ചായത്ത് അംഗം ഷിജു പി കുരുവിള, ജെഡിഎസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ എ.കെ.മുഹമ്മദ് അസീര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സിറിന്‍ ചാക്കോ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി. ബീന, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News