ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ; ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Also Read: ബസിന് മുന്നിലിരുന്ന്‌ ശരണം വിളി സമരം നടത്തുന്നത് കൂടുതൽ മാർഗ്ഗതടസം സൃഷ്ടിക്കുകയെ ഉള്ളു: മന്ത്രി കെ ബി ഗണേഷ് കുമാർ

ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി. പാർശ്വവത്‌കൃതരായ ജനവിഭാഗമെന്ന നിലയ്ക്ക് ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന്റെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ പൂർണ്ണശ്രദ്ധയോടെ ഈ സർക്കാരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Also Read: തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുത്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതെ ക്രിസ്‌മസ്‌ ആഘോഷം നടത്തി; വിമർശിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News