നടൻ ആർ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിഡന്റും ഗവേണിങ്‌ കൗൺസിൽ ചെയർമാനുമായി നിയമിച്ചു. ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയമാണ്‌ ഇക്കാര്യം അറിയിച്ചത്‌.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആർ മാധവന് അഭിനന്ദനങ്ങൾ അറിയിച്ചു. ചലച്ചിത്ര ലോകത്തെ ആർ മാധവന്റെ സംഭാവനകൾ ഇൻസ്റ്റിറ്റ്യൂട്ടിന് കൂടുതൽ കരുത്ത് നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

also read:സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍

തമിഴ്, ഹിന്ദി സിനിമകളിൽ തന്റേതായ മികവ് തെളിയിച്ച നടനാണ് മാധവൻ. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച മാധവന് തന്റെ അഭിനയ ജീവിതത്തിൽ ദേശീയ ചലച്ചിത്ര അവാർഡ്, ഫിലിംഫെയർ അവാർഡുകൾ സൗത്ത്, തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മാധവനെ തേടിയെത്തിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News