നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദ അട്ടിമറി വിജയം കൈവരിക്കുകയായിരുന്നു. ആദ്യമായാണ് ക്ലാസിക്കൽ ചെസ്സിൽ മാഗ്നസ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസൺ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസ്സിക്കൽ ഫോർമാറ്റിൽ അമ്പരപ്പിക്കുന്ന നേട്ടമാണുണ്ടായിരിക്കുന്നത്.

Also Read; കോൺഗ്രസിനകത്തെ തമ്മിൽ തല്ല് അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക സമിതി തെളിവെടുപ്പിനായി കാസർഗോഡെത്തി

മൂന്നാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 5.5 പോയിന്‍റുകളുമായി ടൂർണമെന്‍റിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാൾസന്‍റെ ജന്മനാട് കൂടിയാണ് നോർവേ. ലോക ഒന്നാം നമ്പർ ചെസ്സ് താരമാണ് മാഗ്നസ് കാൾസൺ. വനിതാ വിഭാഗം ചെസ്സിൽ മുന്നിലുള്ളത് പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ്.

Also Read; മുഖ്യമന്ത്രിയുടെ മകൾക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്ന മലയാള മനോരമ പത്രത്തിന്റെയും ഷോൺ ജോർജിന്റെയും ആരോപണം വസ്തുതാവിരുദ്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News