ആർ രാജഗോപാലിനെ പത്രാധിപ സ്ഥാനത്തുനിന്ന് നീക്കി ദ ടെലഗ്രാഫ്

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിൻ്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി. ശങ്കര്‍ഷന്‍ താക്കുറാണ് പുതിയ പത്രാധിപര്‍. ആര്‍ രാജഗോപാലിനെ എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ് എന്ന പദവിയിലേക്കാണ് രാജഗോപാലിനെ മാറ്റിയിരിക്കുന്നത്. തീവ്ര വലതുപക്ഷത്തിനും ഹിന്ദുത്വത്തിനും മോദി സർക്കാറിൻ്റെ നിലപാടുകൾക്കുമെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ആർ രാജഗോപാൽ.

രാജഗോപാല്‍ പത്രാധിപരായതിന് ശേഷം പത്രത്തിന്‍റെ തലക്കെട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോള്‍  മുതലക്കണ്ണീര്‍ എന്നായിരുന്നു രാജഗോപാല്‍ നല്‍കിയ തലക്കെട്ട്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്നായിരുന്നു പത്രത്തിന്‍റെ തലക്കെട്ട്.

ALSO READ: ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്, അഖില്‍ മാത്യുവിന് എതിരായ ആരോപണം പൊളിഞ്ഞു

തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ടെലഗ്രാഫിന്റെ പത്രാധിപരാണ്. അദ്ദേഹത്തെ എന്തുകൊണ്ടാണ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് മാനേജ്‌മെന്റ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന സാധാരണ ഗതിയില്‍ എഡിറ്റോറിയല്‍ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയാത്ത പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയത്.

ALSO READ: വീണ്ടും അവാര്‍ഡ് നേട്ടവുമായി കേരളാ ടൂറിസം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News