പ്രൊഫസർ വി ആർ അരവിന്ദാക്ഷൻ ഫൗണ്ടേഷന്റെ 2023ലെ പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാലിന്. ഒക്ടോബർ മൂന്നിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആർ രാജഗോപാലത്തിന് പുരസ്‌കാരം സമ്മാനിക്കും
ALSO READ: വാച്ചാത്തിയിലെ ആദിവാസികള്‍ക്ക് തുണയായ സിപിഐഎം, ചെങ്കൊടി പിടിച്ച് നീതിക്കായി പോരാടിയത് കാലങ്ങളോളം
സാഹിത്യഅക്കാദമി ഹാളില്‍ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ മുന്‍ സാംസ്കാരിക മന്ത്രിയും സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി പുരസ്കാരം സമ്മാനിക്കും. കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍ പി ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. അരവിന്ദാക്ഷന്‍ രചിച്ച ഗലീലിയോയും വിചാരവിപ്ലവ ശില്‍പ്പികളും എന്ന പുസ്തകം സാഹിത്യ അക്കാദമി പ്രസിഡന്‍റ് പ്രൊഫ. കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും
ALSO READ: നിരവധി നടിമാരുടെ പേരുകൾ വന്നു; ഒടുവിൽ ദളപതി 68 ലെ നായികയാകുന്ന താരം
പുരസ്‌കാരം സ്വീകരിച്ച ശേഷം രാജഗോപാല്‍ സ്മാരകപ്രഭാഷണം നടത്തും. ടെലഗ്രാഫ് പത്രത്തിന്‍റെ എഡിറ്റര്‍ പദവിയില്‍ നിന്ന് എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവിയിലേക്ക് മാറിയ ശേഷം രാജഗോപാല്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here