ആർ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും

അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. മുടവൻ മുകളിലെ വീട്ടിൽ ആണ് പൊതുദർശനത്തിന് വെക്കുക. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക.

തിരുവനന്തപുരം ജി ജി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെ ആയിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ALSO READ: നവകേരള സദസ് ഇന്ന് പാലക്കാട്

കർണാടക സംഗീതജ്ഞയും നർത്തകിയും ആണ് സുബ്ബലക്ഷ്മി.നന്ദനം, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. വിജയിയുടെ ബീസ്റ്റ് ആണ് അവസാന ചിത്രം.

ALSO READ: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News