സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

മുത്തശ്ശി വേഷങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനസില്‍ ഇടം നേടിയ കലാകാരിയായിരുന്നു അന്തരിച്ച ആര്‍ സുബ്ബലക്ഷ്മി. മുത്തശ്ശിയായി സിനിമകളിലൂടെ ആരാധകരെ ചിരിപ്പിച്ചും കരയിപ്പിച്ചും സുബ്ബലക്ഷ്മി മലയാളി മനസുകളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സുബ്ബലക്ഷ്മിയെ കുറിച്ച് നമുക്ക് പൊതുവായുള്ള ഒരു തെറ്റിധാരണയുമുണ്ട്.

Also Read : ‘സമുദ്രം സാക്ഷിയായി’; സംസ്ഥാനത്താദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി ശംഖുമുഖം

സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് വാര്‍ധക്യത്തിലാണ് എന്ന തെറ്റിധാരണ നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ അത് തെറ്റാണ്. സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് കൂടിയ പ്രായത്തിലല്ല, 35-ാം വയസ്സില്‍ ഒരപകടത്തില്‍ പെട്ടായിരുന്നു. വെപ്പുപല്ല് വയ്ക്കാന്‍ ആ പ്രായത്തിലും അവര്‍ തയാറായിരുന്നില്ല.

തിരുവനന്തപുരം ജി ജി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെ ആയിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

Also Read : ബംഗളൂരുവിലെ 15 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തി പരത്തി ഭീഷണി സന്ദേശം

കർണാടക സംഗീതജ്ഞയും നർത്തകിയും ആണ് സുബ്ബലക്ഷ്മി.നന്ദനം, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. വിജയിയുടെ ബീസ്റ്റ് ആണ് അവസാന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News