പെണ്‍കുട്ടിക്ക് പേ വിഷബാധ, കുട്ടിയെ കടിച്ച തെരുവ് നായ ചത്തു, പെണ്‍കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും പേ വിഷബാധയെന്ന് സംശയം

പേ വിഷബാധയേറ്റ തെരുവ്‌നായ കടിച്ച പെണ്‍കുട്ടി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 40 പേര്‍ക്കും പേവിഷബാധയെന്ന് സംശയം. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ തെരുവുനായ കടിച്ചത്. കടിയേറ്റ കുട്ടിയെ ഡോക്ടറെ കാണിച്ച് ചികിത്സ തേടുന്നതിനു പകരം വീട്ടുകാര്‍ നാട്ടുവൈദ്യനെ കാണിക്കുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ഇത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ പേവിഷബാധയേറ്റ പെണ്‍കുട്ടി 40 ഓളം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇവര്‍ക്കും പേ വിഷബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ട്.

ഉത്തര്‍പ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ക്യോലാരി ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നായയുടെ കടിയേല്‍ക്കുന്നത്. കുട്ടിയെ കടിച്ചതിനു പിന്നാലെ തെരുവുനായ ചത്തുപോവുകയും ചെയ്തിരുന്നു.

നായയുടെ കടിയേറ്റ പെണ്‍കുട്ടിയെ രണ്ടാഴ്ച കഴിഞ്ഞിട്ടും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച കുഴഞ്ഞുവീണ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News