രബീന്ദ്രനാഥ് ടാഗോറിനെ ഒഴിവാക്കിയ നടപടി അപലപനീയം, പ്രതിഷേധാര്‍ഹം: വി എം സുധീരന്‍

യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനോടനുബന്ധിച്ച് ശാന്തിനികേതനിലെ വിശ്വാഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽനിന്നും രബീന്ദ്രനാഥ് ടാഗോറിനെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നേതാവ്  വി എം സുധീരന്‍.

ALSO READ: വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു

ഗാന്ധിജി, നെഹ്‌റു, മൗലന അബ്ദുൾ കലാം ആസാദ്‌ തുടങ്ങിയ മഹാന്മാരെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ശ്രമിച്ചുവരുന്ന മോദി ഭരണത്തിന്‍റെ അജണ്ടയുടെ ഭാഗമാണ് വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനും ലോകാരാധ്യനുമായ മഹാകവി ടാഗോറിനെ ഒഴിവാക്കിയത്.
രാജ്യത്തിനു അപമാനകരമാണ് ഇത്തരം രാഷ്ട്രീയ അല്‍പ്പത്തരവും വൈകൃതവും. അതി ഗുരുതരമായ ഇമ്മാതിരി തെറ്റുകൾ തിരുത്താൻ ഇനിയെങ്കിലും മോദി സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു; സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News