ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം ഫോളോവേഴ്സ്; ബോഡി ബിൽഡർ, ഫിറ്റ്നസ് ഇൻഫ്ലുൻസർ റേച്ചൽ ചെയ്‌സ് അന്തരിച്ചു

ന്യൂസിലാൻഡ് ബോഡി ബിൽഡറും ഫിറ്റ്നസ് ഇൻഫ്ലുൻസറുമായ റേച്ചൽ ചെയ്‌സ് അന്തരിച്ചു. ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം ഫോളോവേഴ്‌സുള്ള റേച്ചൽ ചെയ്‌സ് അഞ്ച് കുട്ടികളുടെ അമ്മയാണ്. നിരവധി ഫിറ്റ്നസ് വീഡിയോകളും ഇൻഫ്ലുവെൻസിങ് പോസ്റ്റുകളുമെല്ലാം 41-കാരിയായ റേച്ചൽ ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. മൂത്ത മകളായ അന്നയാണ് റേച്ചലിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

Also Read; കുടുംബത്തിലെ 5 പേരെ കൊന്നതിന് കാരണം കുടുംബസ്വത്ത് ഭാഗിക്കുന്നതിലെ തര്‍ക്കവും അച്ഛന്റെ ആത്മഹത്യയും; യുവതികളുടെ ഏറ്റുപറച്ചിലില്‍ ഞെട്ടി പൊലീസ്

റേച്ചലിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ന്യൂസിലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ബോഡി ബിൽഡിങ് രംഗത്ത് സജീവമായിരുന്ന റേച്ചൽ 2011 -ൽ ലാസ് വെഗാസിൽ നടന്ന ഒളിമ്പ്യാ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത ആദ്യ വനിതയായിരുന്നു. 2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്‌സുമായുള്ള 14 വര്‍ഷത്തെ വിവാഹജീവിതം റെയ്ചല്‍ അവസാനിപ്പിച്ചത്. ക്രിസ് പിന്നീട് ലഹരിക്കടത്തില്‍ പിടിയിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

Also Read; വാടകവീട്ടിൽ യുവാവിന്റെ മൃതദേഹം; കൊലപാതകി പെൺസുഹൃത്തെന്ന് പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News