ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കോടതിയില്‍ കീഴടങ്ങാന്‍ ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സത്യഭാമയ്ക്ക് നിര്‍ദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം ജാമ്യഹര്‍ജി ജില്ലാ കോടതി പരിഗണിക്കണം. ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപത്തിലാണ് നടപടി.

ALSO READ:വിമാനടിക്കറ്റുകൾക്ക് പൊള്ളുന്നവില; ഈദ് അവധിക്കും നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ

സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിറത്തേയും രൂപത്തേയും സത്യഭാമ അധിക്ഷേപിച്ചുവെന്ന രാമകൃഷ്ണന്റെ പരാതിയില്‍ തിരുവനന്തപുരം കന്റേണ്‍മെന്റ് പൊലീസാണ് കേസെടുത്തിരുന്നത്. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു.

ALSO READ:നീറ്റ് പരീക്ഷ അട്ടിമറി; ദില്ലി വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News