ഫ്രഞ്ച് മുൻനിര ക്ലബായ പിഎസ്ജിയുടെ മുഖ്യപരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടിയറിനേയും മകൻ വലോവിക് ഗാൾട്ടിയറും പൊലീസ് കസ്റ്റഡിയിൽ. ഫ്രഞ്ച് ക്ലബായ ഒജിസി നീസിനെതിരെ നടത്തിയ വംശീയവും മുസ്ലിം വിരുദ്ധവുമായ പരാമർശത്തിൻ്റെ പേരിലാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത് എന്ന് ഒരു അന്തർദേശീയ വർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Also Read: മതവികാരം വ്രണപ്പെത്തും വിധം ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
വംശീയാധിക്ഷേപ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയിലെടുത്തതായി നീസിൻ്റെ അഭിഭാഷകൻ സേവ്യർ ബോൺഹോം വ്യക്തമാക്കിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.രണ്ട് മാസം മുമ്പാണ് ഗാൾട്ടിയറിനും വലോവിക് ഗാൾട്ടിയറിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ഒജിസി നീസിൻ്റെ മുൻ ഡയറക്ടർ ജൂലിയൻ ഫോർനിയറിൻ്റെ ഇമെയിൽ ചോർന്നതോടെയാണ് വിവരങ്ങൾ പുറത്തായത്. എന്നാൽ ആരോപണം ഉയർന്ന ഉടൻ ഇരുവരും അത് നിഷേധിച്ചിരുന്നു.
Also Read: ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ലേലത്തില്‍
2021-22 സീസണൽ നീസിൻ്റെ പരിശീലകനായിരുന്നു ഗാൾട്ടിയർ നീസിൽ കറുത്ത വർഗക്കാരും മുസ്ലീം താരങ്ങളും കൂടുതലാണ് എന്ന് പ്രസ്താവന നടത്തിയതായിട്ടാണ് ആരോപണം. യാഥാർഥ്യം മനസിലാക്കി മുസ്ലീം താരങ്ങളുടെ എണ്ണം നിശ്ചിയിക്കണമെന്നും ഗാൾട്ടിയർ പറഞ്ഞു. പിഎസ്ജി മുഖ്യപരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഗാൾട്ടിയർ നീസ് ക്ലബ് വിടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here