കേരളത്തിൽ ബിജെപി വളരാത്തതെന്തെന്ന് രാധാ മോഹൻദാസ്; മുന്നിൽ മാധ്യമങ്ങളുണ്ടെന്നറിഞ്ഞതോടെ നടപടി

“കേരളത്തിൽ ബിജെപി വളരാത്തതെന്ത്…?” പരിപാടി ഉദ്ഘാടകനായ രാധാ മോഹൻദാസ് പ്രസംഗശേഷം നിർത്താക്കളോടു ചോദ്യം ചോദിച്ച തുടങ്ങി. അപ്പോൾ തന്നെ ഭാരവാഹികൾക്ക് അപകടം മണത്തു, സദസിൽ നേതാക്കൾ മാത്രമല്ല പത്രക്കാരുമുണ്ട്. ബിജെപി കേരളത്തിൽ ശക്തിപ്പെടാത്തതിന്റെ കാരണങ്ങളാണ് ഉദ്ഘാടകനായ രാധാ മോഹൻദാസ് അഗർവാൾ എംപി നേതാക്കളോട് ചോദിക്കുന്നത്. ഇതു മനസ്സിലാക്കിയ ബിജെപി ഭാരവാഹികൾ പത്രക്കാർ പുറത്തു പോകണമെന്ന അഭ്യർഥനയുമായി രംഗത്തെത്തി.

Also Read; വയോധികയുടെ പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റു; കണ്ടെത്തി തിരികെനല്‍കി പൊലീസ്

ബിജെപി സംസ്ഥാന നേതൃസംഗമം വേദിയാണ് സംഭവസ്ഥലം. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് കേരളത്തിൽ ബിജെപി ശക്തിപ്പെടാത്തതിന്റെ കാരണം എംപി ചോദിച്ചത്. ന്യൂനപക്ഷങ്ങൾ സംഘടിതമായി നിൽക്കുന്നു, രണ്ട് മുന്നണികൾക്കിടയിലൂടെ വളർന്നുവരാനുള്ള കാലതാമസം എന്നൊക്കെയായിരുന്നു നേതാക്കളുടെ മറുപടി. എന്നാൽ ഇതിലൊന്നും എംപി തൃപ്തനായില്ല. താഴെത്തട്ടിൽ പ്രവർത്തനം കുറഞ്ഞുപോയിരിക്കുന്നതാണു കാരണമെന്ന് കേരളത്തിന്റെ ചുമതലയുള്ള രാധാ മോഹൻദാസ് അഗർവാൾ എംപി പറഞ്ഞു.

Also Read; മകളെ തന്നിൽ നിന്ന് മറച്ചു പിടിക്കുന്നു; അമൃതക്കെതിരെ ആരോപണവുമായി ബാല

ഹിന്ദുക്കളെപ്പോലെ തന്നെ രാജ്യത്തോട് കൂറുള്ളവരാണ് ക്രൈസ്തവരെന്നും, അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ബിജെപി പ്രവർത്തകർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹം ബോൺനതാലെ പരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News